
Meet Sivadasan who pays tributes to APJ Abdul Kalam every day | Kochi | Keralakaumudi
വഴിയോരത്താണ് കിടപ്പെങ്കിലും പുലർകാലെ ശിവദാസൻ പൂക്കൾ തേടി നടക്കാനിറങ്ങും പൂക്കൾ ശേഖരിച്ച് എറണാകുളം മറൈൻഡ്രൈവിൽ സ്ഥാപിച്ചിരിക്കുന്ന അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പ്രതിമ അലങ്കരിക്കും. ഇത് ആരുടെയും നിർദ്ധേശപ്രകാരമൊന്നുമല്ല. അദ്ധേഹത്തോടുള്ള ആത്മാർത്ഥമായ ഇഷ്ടവും സ്നേഹവും കടപ്പാടുമാണ് അതിന് കാരണം. വഷങ്ങൾക്ക് മുന്നേ കൊല്ലം ആശ്രമം മൈതാനിയിൽ നടന്ന പൊതുപരിപാടിയിൽ പ്രസംഗിക്കാനെത്തിയ അബ്ദുൾകലാം ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത് കൗതുകത്തോടെ നോക്കിനിന്ന ആളുകൾക്ക് സമീപത്തേക്ക് എത്തിയ കലാം ശിവദാസന്റെ തോളിൽ തട്ടി പേര് ചോദിച്ചതും ഹെലികോപ്റ്ററിലേക്ക് നോക്കിനിന്ന തന്നോട് അത് വില്ക്കാനല്ല എനിക്ക് തിരിച്ച് പോകാനുള്ളതാണെന്നും പറഞ്ഞത് മറക്കാനാവാത്ത അനുഭവമായിരുന്നു. കുറച്ചുനാളുകൾക്ക് ശേഷം നാട്ടിൽ നിന്ന് വാഹനത്തിൽ ശിവദാസൻ പഴനി ദർശനത്തിനായി തിരുവനന്തപുരം വഴി കടന്ന് പോകുമ്പോൾ വഴിയോരത്ത് കണ്ട ഒരു ഫ്ളക്സിൽ നാളെ സ്റ്റേഡിയത്തിൽ കലാം എത്തുന്നു എന്നത് ശ്രദ്ധയിൽപ്പെട്ട ശിവദാസൻ പഴനിയാത്ര അടുത്ത ദിവസത്തേക്ക് മാറ്റി അന്ന് അവിടെ തങ്ങാൻ തീരുമാനിച്ചു. പിറ്റേദിവസം സ്റ്റേഡിയത്തിലെ പരിപാടിയിൽ കലാം ആളുകൾക്കിടയിലേക്ക് വന്നപ്പോൾ തന്നെ കണ്ട് തിരിച്ചറിഞ്ഞതും 500രൂപ കൈയ്യിൽവച്ച് തന്നതും പറയുമ്പോൾ ശിവദാസന്റെ കണ്ണുകളിൽ ഈറനണിഞ്ഞു. ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം എന്ന യുവത്വത്തിനും വിദ്യാർത്ഥികൾക്കും എന്നും പ്രചോദനമായിരുന്ന കലാമിന്റെ വാക്കുകൾ പോലെ ആ മനുഷ്യനോടുള്ള ആദരവാണ് താൻ ചെയ്യുന്നത് എന്ന് ശിവദാസൻ പറയുന്നു.
UP NEXT
UP NEXT
-
Emotional moment military dog refuses handler to leave
-
Biker chases lions in Gujarat’s Junagadh, 2 arrested
-
#AssamBachao anthem-time to take charge & speak up!
-
Navi Mumbai Awaaz - Crocodile Seen In Channel Near Residential Colony
-
Making Peace With Nature
-
Kazakhstan: Unusually shaped ice "volcano" grows as cold weather sets in
-
Uttarakhand News: Massive Glacial Burst In Uttarakhand’s Chamoli
-
The Controversial Arrest Of Comedian Munawar Faruqui
-
"THE MAN IN MILLION "-A Journey through the life of ALI MANIKFAN -Official Full Movie
-
Punjabi Music & Extra Marital Affair | Stand-up Comedy | Munawar Faruqui
-
FOUR GUYS WITH THE EXACT SAME NAME START A BAND TOGETHER!! (The Paul O'Sullivan Band - "Namesake")
-
Avian Flu Updates: Bird Flu Spreads To The National Capital
-
كارثة مستشفى زفتى العام اهمال مستشفى زفتى
-
Queensland sailor saved at sea
-
Pooja Devi, the first woman driver in J&K state,